cast: : Unni Mukundan,Kunjakko Boban,Samvrutha sunil,Biju Menon,Manoj .k. Jayan,Suraj,
Direction : Vysakh
മല്ലു സിംഗ് എന്നാ സിനിമ കാണാന്‍ പോകുന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഒരു മുന്വിധി കാണും.ഇത് ഒരു കോമഡി ചിത്രമാനെന്നോ,അല്ലെങ്കില്‍ ഒരു ഫെസ്റിവല്‍ ഫിലിം ആണോ എന്നൊക്കെ...പക്ഷെ ഇത് ഒരു മുഴു നീല കോമഡി ചിത്രമല്ല എങ്കില്‍ പോലും നമുക്ക് ഇത് ഒരു കോമഡി ചിത്രം അല്ല എന്ന് പറയാന്‍ കഴിയില്ല.മനോജ് കെ ജയനും,ചാക്കോച്ചനും , ബിജുമേനോനും അല്‍പ സ്വല്പം സുരാജും നമ്മളെ ചിരിപ്പിക്കുന്നുണ്ട്.
ഫസ്റ്റ് ഹാഫില്‍ ചിത്രത്തിലെ ഓരോ താരങ്ങളെയും ഇന്ട്രോടുസ് ചെയ്യുന്നത് ഒരല്പം ഓവര്‍ ആയില്ലേ എന്ന് ചിന്തിക്കുംബോലും ഇനി കഥയുടെ ബാക്കി എന്ത് എന്നാ ഒരു ആകാംഷ നമ്മളെ ഫിലിം കാണാന്‍ പിടിച്ചിരുത്തും.
നായകനായ ഉണ്ണി മുകുന്ദന്റെ ഫയിറ്റ് സീക്വേന്സേസ് എടുത്തു പറയേണ്ടടഹനു. സൂര്യയ്ക്ക് പ്രിത്വിരജില്‍ ഉണ്ടായ ഒരു മകന്റെ പ്രതീതി ആണ് ഉണ്ണിക്ക്.നല്ല ഫ്ലെക്സിബിള്‍ ആയ ശരീരം.
ഒരല്പം നീണ്ടു പോയി എങ്കിലും മികച്ച ഒരു ആക്ഷന്‍ സീനിലൂടെ ആണ് പുള്ളിയുടെ വരവ്.....
പെങ്ങന്മാരെ ആര് നോക്കിയാലും പഞ്ഞിക്കിടുന്ന മല്ലു സിന്ഘുന്റെ വേഷമാണ് ഉണ്ണിക്ക്.
എന്നാല്‍ ഇതേ മല്ലു സിംഗിനെ അന്വേഷിച്ചു അനികുട്ടന്‍(ചകൊച്ചന്‍) എത്തുമ്പോള്‍ കഥയുടെ ഗതി മാറുന്നു.കൂടെ സഹായികളായി മനോജും ബിജുമേനോനും.
മല്ലുവിന്റെ പെങ്ങന്മാരില്‍ ഓരോരുത്തരെയും മനോജും ബിജു മേനോനും പ്രണയിക്കുന്നു.എന്നാല്‍ ഇത് മല്ലു അറിഞ്ഞാല്‍ അവരെ തള്ളികൊല്ലുമെന്നു പേടിച്ചു പുറത്തു പറയാന്‍ ഭയക്കുന്നു. ഇത് മല്ലുവിനോട് അടുക്കാനുള്ള അടവി അനികുട്ടന്‍ മുതലെടുക്കുന്നു. നാട്ടിലെ തന്റെ ഹരി എങ്ങനയോ അത് പോലെ തന്നെ ആണ് മല്ലു സിങ്ങും.അത് കൊണ്ട് അനികുട്ടന്‍ താനെ പെങ്ങള്‍ അശ്വതിയും(സംവൃത) അങ്ങോട്ട് കൊണ്ട് പോകുന്നു.
സെക്കന്റ് ഹാഫില്‍ ആണ് കഥയും കമെടിയും പിടിച്ചിരുത്തുന്ന സീനുകളും ഉള്ളത്,
പചാത്തല സംഗീതം പലപ്പോഴും അലസോരപ്പെടുതുമെന്കിലും പാട്ടുകള്‍ എല്ലാം മനോഹരമാണ്.കൂടാതെ കളര്‍ ഫുള്‍ ആയ സീനുകള്‍ മിഴിവേകുന്നു.
അനികുട്ടന്‍ തന്റെ ഹരി തന്നെയാണ് മല്ലു സിംഗ് എന്നറിയുമ്പോള്‍ അവന്‍ എന്തിനു ഇവടെ ഇങ്ങനെ ഒരു വേഷം കെട്ടുന്നു...എങ്ങനെ മല്ലുവിന്റെ വീട്ടുകാര്‍ അവനെ സ്വന്തം മകനായി വിശ്വസിക്കുന്നു എന്നറിയാതെ അമ്പരക്കുന്നു.ഒടുവില്‍ അതറിയാനായ് പല അടവുകളും പയട്ടുന്നുന്ദ്.
അനഗനെ രസകരമായി സിനിമ മുന്നോട്ടു പോകുന്നു.
മൊത്തത്തില്‍ പറഞ്ഞാല്‍ കുടുംബ സമേതം എന്ജോയ് ചെയ്യാനും ഫ്രിഎണ്ട്സുമോത് ആടിപാടാനും വേണമെങ്കില്‍ അല്‍പ സ്വല്പം തെറ്റുകള്‍ കണ്ടെത്താനും കഴിയുന്ന ഒരു സിനിമ.
No comments:
Post a Comment